Dangerous "Skull Breaker" Tik Tok Challenge <br />ഐസ് ബക്കറ്റ് ചലഞ്ചിനും, കീകീ ചലഞ്ചിനും ബോട്ടില്‍ ചലഞ്ചിനും പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധേയമാവുകയാണ് സ്‌കള്‍ ബ്രേക്കര്‍ ചലഞ്ച്. ടിക് ടോക്കിലൂടെ തരംഗമാവുന്ന ഈ ചലഞ്ച് വലിയ അപകടം വിളിച്ച് വരുത്തലാണ് എന്ന് വീഡിയോയില്‍ നിന്ന് തന്നെ വ്യക്തമാകും. തലയോട്ടി പിളര്‍ന്ന് മരണം വരെ സംഭവിക്കാന്‍ ഇത് ഇടയാക്കും. ഇത്തരം പ്രവൃത്തികളിലൂടെ ആളുകളുടെ ശ്രദ്ധ നേടലാണ് ഉദ്ദേശ്യം എങ്കിലും വലിയ അപകടം കൂടി വിളിച്ച് വരുത്തലാണ് എന്ന് ഓര്‍ക്കുന്നത് നല്ലതായിരിക്കും. മാതാപിതാക്കളും ഇത്തരം കാര്യങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്